മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ 2019ൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ ഉപദേശപ്രകാരമാണെന്ന് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ‘ഇന്ത്യ ടുഡെ’ സമ്മേളനത്തിൽ സംസാരിക്കേയാണ് ഫഡ്നാവിസിന്റെ ആരോപണം.
തെരഞ്ഞെടുപ്പിനുശേഷം ശിവസേന തങ്ങളുമായി സഖ്യം വിട്ടതോടെ ബി.ജെ.പിയുമായി ചേർന്ന് സർക്കാറുണ്ടാക്കാൻ പവാർ തയാറായിരുന്നുവെന്നും എന്നാൽ, പിന്നീട് പിന്മാറുകയായിരുന്നെന്നും ഫഡ്നാവിസ് ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ശിവസേനയും എൻ.സി.പിയും കോൺഗ്രസും തമ്മിൽ സഖ്യചർച്ചകൾ നടക്കുന്നതിനിടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
എന്നാൽ, ഫഡ്നാവിസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രസർക്കാറാണ് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതിന് പിന്നിലെന്നുമാണ് എൻ.സി.പി പ്രതികരിച്ചത്. ‘ഇന്ത്യ ടുഡെ’ സമ്മേളനത്തിൽ പങ്കെടുത്ത പവാറും ആരോപണം നിഷേധിച്ചു. എൻ.സി.പി ഒരിക്കലും ബി.ജെ.പിക്കൊപ്പം പോകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.