ന്യൂഡൽഹി: മഹാരാഷ്ട്രയിൽ തിരക്കിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് വ്യാ പക വിമർശനം. ജനാധിപത്യ, ഭരണഘടന കീഴ്വഴക്കങ്ങളും സുപ്രീംകോടതി മാർഗനിർദേശങ് ങളും കാറ്റിൽ പറന്നു. ചട്ടവിരുദ്ധമായ നീക്കം പല വിധത്തിൽ നടന്നുവെന്നാണ് ചൂണ്ടിക്കാണ ിക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മന്ത്രിസഭ രൂപവത്കരിക്കുന്നതിന് ഗവ ർണർ പാർട്ടികളെയോ സഖ്യങ്ങളെയോ ക്ഷണിക്കുന്നതിന് കൃത്യമായ ക്രമമുണ്ട്.
ഒറ്റക് ക് കേവല ഭൂരിപക്ഷം നേടിയ പാർട്ടി. ഒരു പാർട്ടിക്കും ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലെങ്ക ിൽ തെരഞ്ഞെടുപ്പിനുമുമ്പ് രൂപവത്കരിച്ചതിൽ ഏറ്റവും കൂടുതൽ സീറ്റു നേടിയ സഖ്യം. അ തുമല്ലെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം രൂപവത്കരിച്ച ഏറ്റവും വലിയ സഖ്യം. അതുകഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി, രണ്ടാമത്തെ വലിയ കക്ഷി, മൂന്നാമത്തെ വലിയ കക്ഷി എന്നിങ്ങനെയാണ് ക്രമം. അവർക്ക് വിവിധ പാർട്ടികളുടെ പിന്തുണ സമ്പാദിച്ച് സർക്കാറുണ്ടാക്കാം.
എസ്.ആർ. ബൊമ്മെ കേസിൽ സുപ്രീംകോടതിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബി.ജെ.പി ഒഴികെ മറ്റൊരു പാർട്ടിക്കും മന്ത്രിസഭയുണ്ടാക്കാൻ മതിയായ സാവകാശം ലഭിച്ചില്ല. ശിവസേന ആവശ്യപ്പെട്ട സമയം നീട്ടിനൽകിയില്ല. എൻ.സി.പിക്ക് ഗവർണർ അനുവദിച്ച 24 മണിക്കൂർ തികച്ചു നൽകിയില്ല. കോൺഗ്രസിനെ ക്ഷണിച്ചതുമില്ല.
ഗവർണറുടെയോ രാഷ്ട്രപതിയുടെ തന്നെയോ വ്യക്തിപരമായ നിരീക്ഷണമല്ല, ബന്ധപ്പെട്ടവർക്ക് അവസരം നൽകി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കപ്പെടുന്നുവോ എന്നാണ് നോക്കേണ്ടതെന്നാണ് സുപ്രീംകോടതി മാർഗനിർദേശം.
എന്നാൽ, എൻ.സി.പിക്ക് ചൊവ്വാഴ്ച രാത്രി 8.30 വരെ സമയം നൽകിയ ഗവർണർ, രാവിലെ 11ന് രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്ത് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുന്നു. കേന്ദ്രമന്ത്രിസഭ അടിയന്തരമായി ചേർന്ന് രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്യുന്നു.
ഡൽഹിയിൽ ഇല്ലാതിരുന്ന രാഷ്ട്രപതി സ്ഥലത്തെത്തിയ ഉടനെ ശിപാർശ അംഗീകരിച്ച് ഒപ്പുവെക്കുന്നു. ഇതെല്ലാം നടന്നത് അവധി ദിവസമായതിനാൽ അവസരം നിഷേധിക്കപ്പെട്ട ശിവസേനയുടെ ഹരജി സുപ്രീംകോടതിയിൽ പരിഗണിക്കപ്പെട്ടില്ല. ഇനി പുതുക്കി നൽകുന്ന ഹരജി ബുധനാഴ്ച രാവിലെയാണ് സുപ്രീംകോടതി പരിഗണിക്കുക. അതിനിടയിൽ തന്നെ രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
നിയമസഭ മരവിപ്പിച്ചു നിർത്തിയിരിക്കുന്നതുകൊണ്ട് പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാൻ തുടർന്നങ്ങോട്ടും ആർക്കും അവകാശമുണ്ട്.
അവസരം നഷ്ടപ്പെട്ട ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവ ആ വഴിക്കുള്ള നീക്കമാണ് നടത്തുന്നത്. അതനുസരിച്ച് ഗവർണർ നടപടി സ്വീകരിക്കേണ്ടിവരും. എന്നാൽ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ധിറുതി, ഇക്കാര്യത്തിൽ കാട്ടണമെന്നില്ല എന്നു മാത്രം. കുതിരക്കച്ചവട സാധ്യതകൾ അടഞ്ഞിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.