ന്യൂഡൽഹി: കശ്മീരിൽ സുരക്ഷ നടപടികളുടെ ഭാഗമായി കേന്ദ്ര സർക്കാറും ജമ്മു-കശ്മീർ ഗവൺമെൻറും വാർത്തവിനിമയ സൗകര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ പിന്തു ണച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ. 370ാം വകുപ്പ് റദ്ദാക്കിയതിനോടനുബ ന്ധിച്ച് കശ്മീരിൽ ഫോൺ, ഇൻറർനെറ്റ് അടക്കമുള്ള സൗകര്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.
താഴ്വരയിൽ ആശയവിനിമയ മാർഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കശ്മീർ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിൻ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ഇടപെടണമെന്നാണ് പ്രസ് കൗൺസിലിെൻറ ആവശ്യം.
വാർത്തവിനിമയ മേഖലയിലെ നിയന്ത്രണങ്ങൾ തങ്ങളുടെ ജോലി നിർവഹിക്കാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുരാധ ഹരജി നൽകിയത്. സുരക്ഷ ശക്തമാക്കുേമ്പാൾ മാധ്യമങ്ങൾക്കും അതിനനുസരിച്ചുള്ള നിയന്ത്രണങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്ന് അഭിഭാഷകനായ അൻഷുമാൻ അശോക് മുഖേന നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.