പ്രധാനമന്ത്രി മോദിയും ബൈഡനും ഫോണിൽ സംഭാഷണം നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോൺസംഭാഷണം നടത്തി. മോദിയുടെ യുക്രെയ്ൻ സന്ദർശനത്തെക്കുറിച്ചും ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

യുക്രെയ്ൻ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി മോദി ആവർത്തിക്കുകയും സമാധാനത്തിന്റെയും സ്ഥിരതയുടെയും തിരിച്ചുവരവിന് പിന്തുണ അറിയിക്കുകയും ചെയ്തു. മോദിയും ബൈഡനും ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പങ്കുവെച്ചു. ബംഗ്ലാദേശിലെ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും അവർ ഊന്നൽ നൽകി.

ശൈഖ് ഹസീനയെ അധികാരഭ്രഷ്ടയാക്കിയതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഇന്ത്യൻ സർക്കാർ ആശങ്കാകുലരാണെന്ന വിവരം മോദി ബൈഡനെ അറിയിച്ചു​.

പ്രധാനമന്ത്രി മോദിയും ജോ ബൈഡനും ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന പുരോഗതി അവലോകനം ചെയ്യുകയും ഇന്ത്യ-യുഎസ് പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കും പ്രയോജനം ചെയ്യുന്നതാണെന്നും അറിയിച്ചു. 

Tags:    
News Summary - Prime Minister Modi and Biden had a phone conversation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.