സ്വകാര്യത വിധി: ബീഫ്​ നിരോധനത്തെ ബാധിക്കാമെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള വിധി മഹാരാഷ്​ട്രയിലെ ബീഫ്​ നിരോധനത്തെ ബാധിക്കാമെന്ന്​ സുപ്രീംകോടതി. ജസ്​റ്റിസ്​ ​എ.കെ സികരി, അശോക്​ ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ചാണ്​ സ്വകാര്യത സംബന്ധിച്ച വിധി ബീഫ്​ നിരോധനത്തെയും സ്വാധീനിക്കുമെന്ന്​ സൂചിപ്പിച്ചത്​​.

ബീഫ്​ കൈവശം വെക്കുന്നത്​ കുറ്റകരമല്ലെന്ന  ബോബൈ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്​ട്ര സർക്കാർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കു​േമ്പാഴാണ്​ സുപ്രീംകോടതി സുപ്രധാനമായ നീരക്ഷണം നടത്തിയത്​. ​ ഹരജിക്കാർക്ക്​ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്​സിങ്ങാണ്​ സ്വകാര്യത സംബന്ധിച്ച വിധി ബീഫ്​ നിരോധനത്തെയും സ്വാധീനിക്കുമെന്ന്​ ചൂണ്ടിക്കാട്ടിയത്​. അപ്പോഴാണ്​ കോടതിയിൽ നിന്ന്​ നിർണായക നിരീക്ഷണമുണ്ടായത്​.

നേരത്തെ സ്വകാര്യത സംബന്ധിച്ച വിധി ആധാർ കേസ്​, ഗർഭഛിദ്രം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ബീഫ്​ നിരോധനം എന്നിവ സംബന്ധിച്ച കേസുകളെ സ്വാധീനിക്കുമെന്ന്​ വാർത്തകളുണ്ടായിരുന്നു. 

Tags:    
News Summary - Privacy verdict to have ‘some bearing’ in beef matters–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.