കാർഷിക നിയമത്തിനെതിരായ മാർച്ചിന്​ ​അനുമതിയില്ല, പ്രതിഷേധവുമായി കുത്തിയിരുന്ന പ്രിയങ്കയും കോൺഗ്രസ്​ എം.പിമാരും അറസ്റ്റിൽ

ന്യൂഡല്‍ഹി: കാർഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന മാർച്ചിന്​ അനുമതി നിഷേധിച്ചതോടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ അറസ്റ്റ്​ ചെയ്​തുനീക്കി. വിജയ് ചൗക്ക് മുതൽ രാഷ്ട്രപതി ഭവൻ വരെ നടത്താനിരുന്ന മാർച്ചിന് ഡൽഹി പൊലീസ്​ അനുമതി നിഷേധിച്ചിരുന്നു.

തുടർന്ന്​ പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്​ എം.പിമാർ കുത്തിയിരുന്ന്​ പ്രതിഷേധിച്ചതോടെയാണ്​ അറസ്റ്റ്​ ചെയ്​ത്​ നീക്കിയത്​. മാർച്ചിനൊടുവിൽ രാഷ്ട്രപതിയെക്കൊണ്ട് രണ്ട് കോടി കർഷകർ ഒപ്പിട്ട നിവേദനം സമർപ്പിക്കായിരുന്നു പരിപാടി.

എന്നാൽ പ്രതിഷേധ മാർച്ചിന് അനുമതി നൽകാനാവില്ലെന്നും രാഹുൽ ഗാന്ധി, ​ഗുലാംനബി ആസാദ്​, അധീർ രഞ്​ജൻ ചൗധരി എന്നീ മൂന്ന് നേതാക്കൾക്ക് മാത്രം രാഷ്ട്രപതിയെ സന്ദർശിക്കാമെന്നും പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.