ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയെ എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് ഹൈകമാൻഡ് നിയമിച്ചു. കിഴക്കൻ ഉത്തർ പ ്രദേശിെൻറ ചുമതലയാണ് പ്രിയങ്കക്ക് നൽകിയിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരത്തിൽ ഒൗദ്യോഗികമായി ച ുമതലയേൽക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വെല്ലുവിളി ഉയർത്തുന്നതിനായാണ് പ്രിയങ്ക െയ കിഴക്കൻ ഉത്തർ പ്രദേശിൽ നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി ലോക്സഭാ മണ്ഡലം ക ിഴക്കൻ യു.പിയിലാണ് ഉൾപ്പെടുന്നത്. മുൻ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സോണിയാ ഗാന്ധിക്ക് വേണ്ടി റായ്ബറേലിയി ൽ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നത് പ്രിയങ്കയായിരുന്നു.
പ്രിയങ്ക തെരഞ്ഞെടുപ്പുകളിൽ പ്രത്യക്ഷത്തിൽ പെങ്കടുത്തിട്ടില്ലെങ്കിലും മുൻ വർഷങ്ങളിൽ അവരുടെ തന്ത്രങ്ങളും തെരഞ്ഞെടുപ്പുകളും കോൺഗ്രസിനെ നയിച്ചിരുന്നു. പ്രിയങ്ക പെങ്കടുക്കുന്ന കോൺഗ്രസ് റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ വൻ ജനബാഹുല്യമാണ് ഉണ്ടാകുന്നത്.
കെ.സി. വേണുഗോപാലിന് സംഘടന ചുമതല
എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പുതിയ ദൗത്യം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അദ്ദേഹത്തെ നിയമിച്ചു. കർണാടകത്തിെൻറ ചുമതല തുടരും. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും കേരളത്തിൽനിന്നുള്ള അടുത്ത തലമുറ നേതാവുമായി സ്ഥാനമുറപ്പിക്കുന്നതാണ് കെ.സി. വേണുഗോപാലിെൻറ നിയമനം. പ്രവർത്തകസമിതി അംഗവും ലോക്സഭയിലെ കോൺഗ്രസിെൻറ ഉപനേതാവുമാണ് വേണുഗോപാൽ.
നെഹ്റു കുടുംബത്തിെൻറ വിശ്വസ്തർക്കാണ് എ.െഎ.സി.സിയിൽ സംഘടനാ ചുമതല നൽകിവരുന്നത്. സോണിയ ഗാന്ധി അധ്യക്ഷയായിരുന്നപ്പോൾ ദീർഘകാലം ജനാർദൻ ദ്വിവേദിയും തുടർന്ന്, അശോക് ഗെഹ്ലോട്ടുമാണ് സംഘടനാ ചുമതല വഹിച്ചത്. ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് പുതിയ നിയമനം.
കർണാടകയിൽ കോൺഗ്രസ്, ജനതാദൾ-എസ് സഖ്യസർക്കാർ രൂപവത്കരിക്കുന്നതിൽ മുതിർന്ന നേതാക്കൾക്കൊപ്പം കരുനീക്കി വിജയിപ്പിക്കാൻ കഴിഞ്ഞ വേണുേഗാപാലിനെ രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട്, സചിൻ പൈലറ്റ് എന്നിവർ തമ്മിലുള്ള മുഖ്യമന്ത്രി സ്ഥാന തർക്കം പരിഹരിക്കുന്നതിനും രാഹുൽ ഗാന്ധി നിയോഗിച്ചിരുന്നു. കോൺഗ്രസിെൻറ സീറ്റ് ഏറ്റവും കുറഞ്ഞുപോയ ലോക്സഭയിലെ പാർട്ടി ഇടപെടലുകളിൽ കേരളത്തിൽനിന്നുള്ള എം.പിമാരുടെ സംഭാവന ഏറ്റവും കൂടുതൽ ഉണ്ടായത് ഇത്തവണയാണ്. ലോക്സഭയിൽ കോൺഗ്രസിെൻറ തന്ത്രങ്ങൾ ഉൗർജസ്വലതയോടെ കൈകാര്യംചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയതോടെ വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ അടുപ്പം നേടി. എ.കെ. ആൻറണി കഴിഞ്ഞാൽ കേരളത്തിൽനിന്ന് ഹൈകമാൻഡിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറുകയാണ് വേണുഗോപാൽ.
തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി നടന്ന പാർട്ടി പുനഃസംഘടനയിൽ സുപ്രധാന ചുമതല ഏൽപിച്ചത് ചാരിതാർഥ്യത്തോടെയാണ് സ്വീകരിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
സംഘടനാകാര്യ സെക്രട്ടറിയായി കെ.സി വേണുഗോപാലിനെ നിയമിച്ചു. കർണാടകയുടെ ചുമതലക്ക് പുറമെയാണിത്. അശോക് ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായ ഒഴിവിലാണ് കെ.സി വേണു ഗോപാലിന് നിയമനം.
എ.െഎ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യക്ക് പടിഞ്ഞാറൻ ഉത്തർ പ്രദേശിെൻറ ചുമതല നൽകി. യു.പിയുടെ ചുമതലയിൽ നിന്ന് ഗുലാം നബി ആസാദിനെ മാറ്റി ഹരിയാനയുടെ ചുമതല നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.