ദത്തുപുത്രന്മാരെ യു.പിക്ക് ആവശ്യമില്ലെന്ന് മോദിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

റായ്ബറേലി: യു.പി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ആദ്യ ദിനം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ച് എസ്.പി-കോൺഗ്രസ് സഖ്യത്തിന്‍റെ താര പ്രചാരക പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിന് സ്വന്തമായി പുത്രന്‍മാരുള്ളപ്പോൾ സംസ്ഥാന വികസനത്തിന് ദത്തുപുത്രന്മാരെ ആവശ്യമില്ലെന്ന് പ്രിയങ്ക പരിഹസിച്ചു. യു.പിയിലെ ജനങ്ങൾക്ക് പുറത്തു നിന്നൊരു മകനെ ദത്തെടുക്കേണ്ട ആവശ്യമുണ്ടോ എന്നാണ് തന്‍റെ സംശയമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

യു.പി നിവാസികൾക്ക് ആവശ്യം സ്വന്തം നാട്ടിൽ നിന്നുള്ള നേതാക്കളെയാണ്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന നേതാവിനെയാണോ, അതോ സംസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന യുവ നേതാക്കളെയാണോ ജനങ്ങൾക്കു വേണ്ടതെന്ന് പ്രിയങ്ക ചോദിച്ചു. യു.പിയിലെ യുവാക്കളെല്ലാം നേതാക്കളായി മാറണമെന്നതാണ് കോൺഗ്രസ്-എസ്.പി സഖ്യത്തിന്‍റെ സ്വപ്നമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി സാധാരണ സ്ത്രീകളെ ദുരിതത്തിലാഴ്ത്തിയെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തോന്നുംപടി നടപ്പാക്കിയ മോദി സ്വന്തം മണ്ഡലമായ വാരണാസിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Tags:    
News Summary - priyanka gandhi hits prime minister narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.