ആരോഗ്യ പ്രവർത്തകരോട് അനീതി വേണ്ട; വേതനം വെട്ടികുറക്കരുത് -പ്രിയങ്ക ഗാന്ധി

ലക്നോ: കോവിഡ് വൈറസ് ബാധിച്ചവരെ പരിചരിക്കുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വേതനം ഉത്തർപ്രദേശ് സർക്കാർ വെട്ടി കുറക്കരുതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര. ജീവനക്കാർക്ക് സ്വയം പ്രതിരോധ ഉപകരണങ്ങൾ കൈമാറണമെന്നും സർക്കാറിനോട് പ്രിയങ്ക ആവശ്യപ്പെട്ടു.'

"ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം ആവശ്യമാണ്. ഇപ്പോൾ അവർ പ്രാണദാതാക്കളും പോരാളികളുമാണ്. നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും വേതനം വെട്ടികുറക്കുന്നത് വലിയ അനീതിയാണ്. അവരുടെ വേദന കാണണമെന്നും പോരാളികളോട് സർക്കാർ അനീതി കാണിക്കരുതെന്നുമാണ് എനിക്ക് പറയാനുള്ളത്. -പ്രിയങ്ക ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

ഉത്തർ പ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം 174 ആയി ഉയർന്നു. രണ്ടു പേർ മരിച്ചു. ചികിത്സയിലായിരുന്ന 19 പേർ സുഖം പ്രാപിച്ചു.

Tags:    
News Summary - Priyanka Gandhi urges UP govt to listen to woes of medical staff -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.