ന്യൂഡൽഹി: കള്ളപ്പണ കേസിൽ തെൻറ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര എൻഫോഴ്സ്മെൻറ് ഡയറക് ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായ സംഭവത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. താൻ കുടുംബത്തോടൊപ ്പം നിൽക്കുമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
‘‘ അദ്ദേഹം എെൻറ ഭർത്താവാണ്. ഞാൻ കുടുംബത്തോടൊപ് പം നിൽക്കും. ’’-പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കാൻ എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ ഏജൻസിയുടെ ഒാഫീസിൽ വാദ്ര ഹാജരാകാനെത്തുമ്പോൾ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
വിദേശത്തെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വാദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡൽഹി കോടതി വാദ്രക്ക് ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാവാനും നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്ന വാദമാണ് വാദ്ര ഉയർത്തിയത്.
വാദ്രയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ കോൺഗ്രസിനെതിരെ ബി.ജെ.പിക്ക് ശക്തമായ രാഷ്ട്രീയ ആയുധമാണ് ലഭിച്ചിരിക്കുന്നത്. കോൺഗ്രസിനെതിരെയുള്ള ആക്രമണം ബി.ജെ.പി കൂടുതൽ ശക്തമാക്കി. വാദ്രയുടെ അനധികൃത സ്വത്ത് സമ്പാദനം ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.