ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജില്ല മജിസ്ട്രേറ്റിനെ നീക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേസ് ഇല്ലാതാക്കാൻ ഹാഥറസ് മജിസ്ട്രേറ്റ് നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഏറ്റവും മോശമായ രീതിയിലാണ് മജിസ്ട്രേറ്റ് വിഷയത്തിൽ ഇടപെട്ടതെന്ന് പെൺകുട്ടിയുടെ കുടുംബം അഭിപ്രായപ്പെട്ടിരിന്നു. ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്. കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ എന്തിനാണ് സി.ബി.ഐയുടെയും പ്രത്യേക സംഘത്തിന്‍റെയും അന്വേഷണമെന്നും പ്രിയങ്ക ചോദിച്ചു.
ഉത്തർപ്രദേശ് സർക്കാർ കുറച്ചെങ്കിലും ഉറക്കത്തിൽ നിന്ന് ഉണർന്നിട്ടുണ്ടെങ്കിൽ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ അഭിപ്രായം മാനിക്കണമെന്നും ട്വീറ്റിലൂടെ പ്രിയങ്ക ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.