ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിച്ചേക്കുമെന്ന് സൂചന. ആരോഗ്യപരമായ കാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് സോണിയ മാറി നിൽക്കുമെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുമായുള്ള സഖ്യത്തിന് കാരണം പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങളായിരുന്നു. സഖ്യ ചർച്ചകൾ പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം പ്രിയങ്ക ഗാന്ധി ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ പ്രിയങ്കയുടെ ഇടപെടലുകൾ കോൺഗ്രസിനകത്ത് നിന്ന് പ്രശംസ ലഭിക്കുന്നതിന് കാരണമായിരുന്നു.
സോണിയ ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പിൽ മൽസരിച്ചത് അമേഠിയിൽ നിന്നായിരുന്നു. പിന്നീട് രാഹുൽ ഗാന്ധിക്കായി അമേഠിയിൽ നിന്ന് സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറുകയായിരുന്നു. പ്രിയങ്ക ഗാന്ധിക്കും തെരഞ്ഞെടുപ്പ് മൽസരിക്കാനുള്ള മികച്ച മണ്ഡലം റായ്ബറേലിയാണെന്ന് കരുതുന്നവരാണ് കോൺഗ്രസിലെ ഒരു വിഭാഗം. ഇയൊരു സാഹചര്യത്തിൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് മൽസരിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.