ബസുകൾക്ക് അനുമതി നൽകൂ; തൊഴിലാളികളെ കോൺഗ്രസ് തിരികെ എത്തിക്കാം -പ്രിയങ്ക

ലഖ്നൗ: അന്തർ സംസ്ഥാന തൊഴിലാളികളെ ഉത്തർപ്രദേശിലേക്ക് മടക്കികൊണ്ടുവരാൻ ബസുകൾക്ക് അനുമതി നൽകണമെന്ന് യു.പി സർക്കാറിനോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗാസിപൂർ, നോയ്ഡ അതിർത്തികളിൽ നിന്ന് തൊഴിലാളികളെ 1000 ബസുകളിൽ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമം. ഇതിനുള്ള ചെലവ് കോൺഗ്രസ് വഹിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ട്രക്കിൽ യാത്ര ചെയ്ത 24 തൊഴിലാളികൾ അപകടത്തിൽ മരിച്ച സാഹചര്യത്തിലാണ് പ്രിയങ്ക കത്തെഴുതിയത്. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശികളായ ലക്ഷകണക്കിന് തൊഴിലാളികളാണ് തിരികെ വരാൻ ആഗ്രഹിക്കുന്നത്. സുരക്ഷിതമായി വീട്ടിലെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നിലവിൽ ലഭ്യമല്ല. സംസ്ഥാന അതിർത്തിയായ 
ഗാസിപൂർ, നോയ്ഡ എന്നിവിടങ്ങളിൽ നിന്ന് 500 വീതം ബസുകളിൽ തൊഴിലാളികളെ എത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.

Tags:    
News Summary - Priyanka writes to UP CM seeking nod to run 1,000 buses for migrant workers -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.