പ്രിയങ്കയുടെ ദൗത്യം യു.പിയിൽ കോൺഗ്രസ്​ സർക്കാർ –രാഹുൽ ഗാന്ധി

അ​മേ​ത്തി: അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​പി​യി​ൽ ബി.​ജെ.​പി​യെ തൂ​െ​ത്ത​റി​ഞ്ഞ്​ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ ​റു​ണ്ടാ​ക്കാ​നാ​ണ്​ പ്രി​യ​ങ്ക ഗാ​ന്ധി​ക്കും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കും ന​ൽ​കി​യ ദൗ​ത്യ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി.

ത​​​​​​െൻറ ​മ​ണ്ഡ​ല​മാ​യ അ​മേ​ത്തി​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ അ​തി​​​​​​െൻറ എ​ല്ലാ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച്​ മു​ന്നി​ൽ നി​ന്ന്​ പോ​രാ​ടും.

ബി.​ജെ.​പി​യി​ല്ലാ​ത്ത ഭാ​ര​ത​മ​ല്ല ത​​​​​​െൻറ ല​ക്ഷ്യ​മെ​ന്ന്​ മോ​ദി​യു​ടെ കോ​ൺ​ഗ്ര​സി​ല്ലാ​ത്ത ഭാ​ര​തം എ​ന്ന​തി​നെ പ​രാ​മ​ർ​ശി​ച്ച്​ രാ​ഹു​ൽ പ​റ​ഞ്ഞു. ഞാ​ൻ ആ​ദ​ര​വോ​ടെ​യാ​ണ്​ സം​സാ​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​​​​​​െൻറ കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്. അ​ഖി​ലേ​ഷ്​ യാ​ദ​വ്, മു​ലാ​യം സി​ങ്​ യാ​ദ​വ്, മാ​യാ​വ​തി എ​ന്നീ നേ​താ​ക്ക​ളോ​ട്​ ത​നി​ക്ക്​ അ​ങ്ങേ​യ​റ്റ​ത്തെ ആ​ദ​ര​വാ​ണു​ള്ള​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക്​ ജോ​ലി ന​ൽ​കു​മെ​ന്ന വാ​ഗ്​​ദാ​നം പാ​ലി​ക്കാ​ൻ ന​ന്ദ്രേ​മോ​ദി​ക്ക്​ സാ​ധി​ച്ചി​ല്ലെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

Tags:    
News Summary - Priyanka's Long-Term Assignment-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.