കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊല്ലുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കൊൽക്കത്ത സർവകലാശാല പ്രഫസർക്കെതിരെ കേസെടുത്തു. സുവോളജി ഡിപ്പാർട്മെൻറ് പ്രഫ. അരിന്ദം ഭട്ടാചാര്യക്കെതിരെ വിദ്യാഭ്യാസ വിദഗ്ധൻ തമൽ ദത്ത നൽകിയ പരാതിയിലാണ് ഹരെ സ്ട്രീറ്റ് പൊലീസാണ് കേസെടുത്തത്. അരിന്ദവും സുഹൃത്തുമായി ഫേസ്ബുക്ക് മെസഞ്ചറിൽ നടന്ന സംഭാഷണമാണ് വിവാദമായത്.
സുഹൃത്തിെൻറ വാദങ്ങൾക്ക് മറുപടിയായി താൻ മുഖ്യമന്ത്രിയെ െകാല്ലാൻ ആഗ്രഹിക്കുന്നെന്നും ആരുടെയും പാദസേവകനായ നായയെല്ലന്നും, ആ വിവരം കെട്ടവർക്ക് എതിരാണ് താനെന്നും അരിന്ദം പറയുന്ന ഭാഗമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് സ്വകാര്യ ചാറ്റ് പ്രചരിപ്പിച്ചതെന്ന് അരിന്ദം പറയുന്നു.
അതേസമയം, പശ്ചിമ ബംഗാൾ കോളജ്-സർവകലാശാല പ്രഫസേഴ്സ് അസാസിയേഷൻ അരിന്ദം ഭട്ടാചാര്യയുടെ പരാമർശത്തിനെതിരെ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.