ന്യൂഡൽഹി: മാധ്യമ പ്രവർത്തകരടക്കമുള്ള പ്രമുഖ മുസ്ലിം വനിതകളുടെ ചിത്രങ്ങൾ ലൈംഗികാധിക്ഷേപത്തിന് ഉപയോഗിച്ചതിൽ നടപടിയെടുക്കാൻ ഡൽഹി വനിത കമീഷൻ ഡൽഹി പൊലീസിന് നിർദേശം നൽകി. വിൽപനക്കുവെച്ച സ്ത്രീകൾ എന്ന നിലക്ക് ഇവരുടെ ചിത്രങ്ങൾ ആപ്പുകളിൽ അപ്ലോഡ് ചെയ്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് ലൈംഗികാധിക്ഷേപം നടത്തിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ കേസ് രജിസ്റ്റർ ചെയ്ത കമീഷൻ ജൂലൈ 12 നകം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിെൻറ പകർപ്പ്, അറസ്റ്റു ചെയ്തവരുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ സൈബർ കുറ്റകൃത്യമാണിത്. നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ഓൺലൈനിൽ ലൈംഗികാധിക്ഷേപത്തോടെ പ്രദർശിപ്പിച്ചത്. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
ഇതിനിടെ, തേൻറതടക്കം നിരവധി പേരുടെ ചിത്രങ്ങൾ ആപ്പുകളിൽ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി നോയിഡ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ നോയിഡ സെക്ടർ 24 പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തങ്ങളുടെ സ്വത്വത്തിനെതിരെ സങ്കൽപിക്കാൻ പോലുമാവാത്ത അതിക്രമമാണ് നടന്നതെന്നും പരാതിക്കാരി പറഞ്ഞു.
മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ലൈംഗികാധിക്ഷേപത്തിന് ഉപയോഗിച്ച സംഭവം ആശങ്കയുളവാക്കുന്നതാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി. നിയമപാലകരും ദേശീയ വനിത കമീഷനും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും തെറ്റുചെയ്തവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.