ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ നടക്കുന്ന മുസ്ലിം വിരുദ്ധ അതിക്രമങ്ങളിൽ ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ സർവകലാശാലയിൽ വിവിധ വിദ്യാർഥി സംഘടനകളുടെ സംയുക്തത്തിൽ പ്രതിഷേധം. കാമ്പസിനകത്തുനിന്ന് ഹരിയാന ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കാമ്പസിന്റെ ഏഴാം ഗേറ്റിൽ വെച്ച് പൊലീസ് തടഞ്ഞു.
ഐസ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, മേവാത്തി സ്റ്റുഡന്‍റ്സ് യൂനിയൻ, എ.ഐ.എസ്.എഫ്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇടിച്ചു നിരത്തിയ വീടുകൾ പുനർനിർമിക്കുക, വ്യാജ എഫ്.ഐ.ആറുകൾ റദ്ദാക്കി നിരപരാധികളായ മുസ്‍ലിംകളെ മോചിപ്പിക്കുക, വീണ്ടും ആഹ്വാനംചെയ്ത വി.എച്ച്.പി റാലി തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ച് തടയാൻ വ്യാഴാഴ്ച രാവിലെ മുതൽ തന്നെ വൻ പൊലീസ് സന്നാഹത്തെയാണ് കാമ്പസിന് പുറത്ത് വിന്യസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.