തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കൾ പ്രതികളായ പി.എസ്.സി പരീക്ഷാ കോപ്പിയടി കേസ് നിയമനത്തിന് തടസമല്ലെന്ന് ക്രൈംബ്രാഞ്ച്. മൂന്ന് പ്രതികളല്ലാതെ മറ്റാരും കോപ്പിയടിച്ചതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാ ക്കി. എ.ഡി.ജി.പി ടോമിൻ തച്ചങ്കരി ഇക്കാര്യം അറിയിച്ച് പി.എസ്.സി സെക്രട്ടറിക്ക് കത്ത് നൽകി.
കെ.എ.പി ബറ്റാല ിയൻ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ അഖില്‍ ചന്ദ്രൻ എന്ന വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളാണ് പരീക്ഷാ കോപ്പിയടി കേസിലും ഉൾപ്പെട്ടത്. അഖിലിനെ കുത്തിയ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്തിന് സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്കാണ്.
സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ(കാസർകോട്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കോപ്പിയടിച്ചാണ് പരീക്ഷ ജയിച്ചതെന്ന് കണ്ടെത്തിയത്.
അഖിലിനെ കുത്തിയ കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.