കൊൽക്കത്ത: രാജ്യത്തിെൻറ പൊതുസ്വത്ത് കുത്തകകൾക്ക് കൈമാറി ആറുലക്ഷം കോടി രൂപ സമാഹരിക്കാൻ മോദിസർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്.
പൊതുസ്വത്ത് രാജ്യത്തിേൻറതാണ്. മോദിയോ ബി.ജെ.പിയോ അതിെൻറ ഉടമാവകാശം കൈയാളേണ്ടെന്ന് മമത പറഞ്ഞു. അപ്രതീക്ഷിതവും ഞെട്ടലുണ്ടാക്കുന്നതുമായ തീരുമാനമാണിത് എന്നും അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ പാർട്ടികളെ ഉന്മൂലനം ചെയ്യാനാണ് രാജ്യത്തിെൻറ ആസ്തി വിറ്റുകിട്ടുന്ന തുക ബി.ജെ.പി ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്. ഇവർക്ക് തോന്ന്യാസം കാണിക്കാനുള്ളതല്ല രാജ്യത്തിെൻറ ആസ്തികൾ -അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.