ന്യൂഡൽഹി: ടെൻഡർ അനുവദിക്കാൻ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ പൊതുമേഖല സ്ഥാപനമായ ബ്രിഡ്ജ് ആൻഡ് റൂഫ് കമ്പനി (ഇന്ത്യ) ലിമിറ്റഡ് ചെയർമാന്റെ എക്സിക്യൂട്ടിവ് സെക്രട്ടറിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ഒഡിഷയിൽ സർക്കാർ മേഖലയിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇ.എം.ആർ.എസ്) കെട്ടിട നിർമാണത്തിനുള്ള ടെൻഡർ ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്ക് നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ചെയർമാന്റെ എക്സിക്യൂട്ടിവ് സെക്രട്ടറി ആശിഷ് റസ്ദാൻ, കമ്പനി ഉടമ ഹേതൽ കുമാർ പ്രവൺചന്ദ്ര രാജ്യഗുരു എന്നിവരും മറ്റ് അഞ്ചുപേരും പിടിയിലായത്.
ടെൻഡർ ലഭിക്കണമെങ്കിൽ പൊതുമേഖല സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് പണം നൽകണമെന്ന് പിടിയിലായവരിൽ ഒരാൾ ഗുജറാത്ത് കമ്പനി ഉടമയോട് പറഞ്ഞു. ഇതുപ്രകാരം ഉടമ പണം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.