പുൽവാമ: കശ്മീരിലെ യുവാക്കൾ ഭീകരതയുടെ പാത തെരഞ്ഞെടുക്കുന്നത് തടയാൻ ശ്രമിക്ക ണമെന്നും താഴ്വരയിലെ അക്രമങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നുമാണ് തനിക്ക് പ റയാനുള്ളതെന്ന് പുൽവാമ ചാവേർ ആക്രമണം നടത്തിയ ജയ്ശെ മുഹമ്മദ് ഭീകരൻ ആദിൽ അഹ് മദ് ഡാറിെൻറ പിതാവ്. സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിൽ ഞങ്ങൾ സന്തോഷിക്കുന്നില്ല െന്നും ആദിൽ അഹ്മദിെൻറ പിതാവ് ഗുലാം ഹസൻ ഡാർ പറയുന്നു.
ഭീകരാക്രമണം നടന്ന പ്രദേശത്തുനിന്ന് അധികം ദൂരെയല്ലാത്ത കാക്കപോറ ഗ്രാമത്തിൽ ആദിൽ അഹ്മദിെൻറ വീട്ടിലെത്തിയ ‘ഇന്ത്യ ടുഡേ’ മാധ്യമ സംഘത്തോടാണ് പിതാവ് ഗുലാം ഹസൻ ഇങ്ങനെ പറഞ്ഞത്. മകെൻറ മരണത്തിൽ അനുശോചനം അറിയിക്കാൻ നൂറുകണക്കിന് പ്രദേശവാസികൾ വീട്ടിൽ എത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലർ ഗുലാം ഹസെൻറ ൈകകൾ പിടിച്ച് ‘അഭിനന്ദന’ വാചകങ്ങൾ പറയുന്നതായും എ.കെ 47 തോക്കുമേന്തിയുള്ള ആദിൽ അഹ്മദിെൻറ ചിത്രം ചുവരിൽ തൂങ്ങിക്കിടക്കുന്നതായും ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.
മുമ്പ്, അബു ദുജാനയെന്ന ലശ്കറെ ത്വയ്യിബ ഭീകരൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇൗ പ്രദേശത്ത് ഭീകരപ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ്. ഒരു വർഷം മുമ്പ് കാണാതായ മകനെ ഒേട്ടറെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്നും ഒടുവിലാണ് ഭീകരസംഘത്തിൽ അകപ്പെട്ട വിവരം അറിയുന്നതെന്നും പിതാവ് വ്യക്തമാക്കി.
‘‘സി.ആർ.പി.എഫുകാരുടെ മരണത്തിൽ ഞങ്ങൾ സന്തോഷിക്കുന്നില്ല. കശ്മീരിൽ കാലങ്ങളായി ഞങ്ങൾ അനുഭവിക്കുന്നപോലുള്ള വേദനതന്നെയായിരിക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും അനുഭവിക്കുന്നത് എന്നതിനാൽ ഞങ്ങൾക്കൊട്ടും സന്തോഷമില്ല’’ -ഗുലാം ഹസൻ കശ്മീരി ഭാഷയിൽ പറയുന്ന വാക്കുകൾ, ആദിലിെൻറ ബന്ധുവായ ഉമർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
ദരിദ്രാവസ്ഥയില്ലാത്ത ഇൗ കുടുംബത്തിൽ പലരും വിദ്യാഭ്യാസം നേടിയവരാണ്. ജയ്ശിൽ ഒരുവർഷം മാത്രം പരിചയമുള്ള ആദിലിനെ കശ്മീർ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്ന് ഏൽപിച്ചത് ആശ്ചര്യജനകമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.