ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ 18 ഹുറിയത്ത് നേതാക്കളുടെ കൂടി സുരക്ഷ പിൻവലിച്ച് ജമ്മ ുകശ്മീർ ഭരണകൂടം. അഞ്ച് വിഘടനവാദികളുടെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ജമ്മുകശ്മീർ ഭരണകൂടത്തിെൻറ പ ുതിയ നടപടി. ഇതിനൊപ്പം 155 രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷയും പിൻവലിച്ചിട്ടുണ്ട്. കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് അടുത്ത നിൽക്കുന്ന ചിലരും ഇൗ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സയീദ് അലി ഷാ ഗിലാനി, അഗാ സയിദ് മോസ്വി, മുഹമ്മദ് അബ്ബാസ് അൻസാരി, യാസീൻ മാലിക്, സലീം ഗിലാനി, ഷാഹിദ് ഉൽ ഇസ്ലാം, സഫർ അക്ബർ ബാത്ത് നയിം അഹമ്മദ് ഖാൻ, മുക്താർ അഹമ്മദ് വാസ, ഫറുഖ് അഹമ്മദ് കിച്ച്ലു, മസറൂർ അബ്ബാസ് അൻസാരി, അഗ സയീദ് അബ്ദുൽ ഹുസൈൻ, അബ്ദുൽ ഗാനി ഷാ, മുഹദ് മുഷ്താഖ് ഭട്ട് തുടങ്ങിയവരുടെ സുരക്ഷയാണ് പിൻവലിച്ചിരിക്കുന്നത്.
സംസ്ഥാന ചീഫ് സെക്രട്ടറി സുബ്രമണ്യെൻറ അധ്യക്ഷതയിൽ ചേർന്ന് യോഗമാണ് ഹുറിയത്ത് നേതാക്കളുടെ സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്. നേരത്തെ 40 ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടർന്ന് വിഘടനവാദി നേതാക്കളുടെ സുരക്ഷയിൽ പുന:പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.