പുൽവാമ ഭീകരാക്രമണം: ഇന്‍റലിജൻസ്​ റിപ്പോർട്ട്​ അവഗണിച്ച പ്രധാനമന്ത്രി സൈനികരെ മരണത്തിന്​ വിട്ടുകൊടുത്തു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ​േൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പ​​ുൽവാമയിൽ ഇന്‍റലിജൻസ്​ വിവരം അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ മരണത്തിന്​ വിട്ടുകൊടുക്കുകയായിരുന്നുവെന്ന്​ രാഹുൽ ​ട്വീറ്റ്​ ചെയ്​തു.

2019 ഫെബ്രുവരി 14ന്​ സിനിമാ ചിത്രീകരണത്തിലായിരുന്ന പ്രധാനമന്ത്രി നേര​ത്തേ ലഭിച്ച ഇന്‍റലിജൻസ്​ വിവരം അവഗണിച്ച്​ നമ്മു​ടെ സൈനികരെ പ​ു​ൽവാമയിൽ മരണത്തിന്​ വിട്ടുകൊടുക്കുകയായിരുന്നു. എന്തുകൊണ്ടാണ്​ പ്രവർത്തനക്ഷമമായ ഇന്‍റലിജൻസ്​ വിവരം അവഗണിച്ചത്​?'' -രാഹുൽ​ ചോദിച്ചു.

പുൽവാമ ആക്രമണത്തെ കുറിച്ചുള്ള മാധ്യമ റി​പ്പോർട്ട്​ പങ്കുവെച്ചു​െകാണ്ടായിരുന്നു രാഹുലിന്‍റെ വിമർശനം.

പുൽവാമയിൽ 2919 ഫെബ്രുവരി14നാണ്​ ഭീകരർ സി.ആർ.പി.എഫ്​ വാഹനവ്യൂഹത്തിനിടയിലേക്ക്​ സ്​ഫോടക വസ്​തുക്കൾ നിറച്ച ട്രക്ക്​ ഓടിച്ചു കയറ്റിയത്​. ​78 ബസുകളിലായി 2500ഓളം സൈനികർ ജമ്മുവിൽ നിന്ന്​ ശ്രീനഗറിലേക്ക്​ പോവുകയായിരുന്നു.

Tags:    
News Summary - Pulwama terror attack: Rahul Gandhi slams PM for his ignorance on intelligence inputs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.