മുംബൈ: പുണെയിലെ ബിബെവാടിയിൽ പ്രണയം നിരസിച്ച 14 കാരിയെ വെട്ടിയും കുത്തിയും അതിക്രൂരമായി കൊലപ്പെടുത്തിയ 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പിടിയിലായത്. ഒപ്പം പ്രായപൂർത്തിയാകാത്ത മൂന്നു കൂട്ടാളികളും പിടിയിലായി.
ചൊവ്വാഴ്ച വൈകീട്ട് 5.45 ന് പെൺകുട്ടി കബഡി പരിശീലനത്തിനായി പോകുമ്പോഴായിരുന്നു കൊലപാതകം. രണ്ടു ബൈക്കിലായാണ് പ്രതികളെത്തിയത്. 22 കാരൻ പെൺകുട്ടിയുടെ കഴുത്തിലും മറ്റു ശരീരഭാഗങ്ങളിലും കത്തി പ്രയോഗിക്കുകയായിരുന്നു. പെൺകുട്ടി തൽക്ഷണം മരിച്ചു.
പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്ന പ്രതിക്ക് അവളോട് പ്രണയം തോന്നിയെന്നും അത് നിരസിച്ച് പെൺകുട്ടിയും വീട്ടുകാരും പ്രതിയെ വീട്ടിൽനിന്ന് പറഞ്ഞുവിട്ടെന്നും ഇതിെൻറ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.