ബംഗളൂരു: കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ നിര്യാണത്തിൽ മനംനൊന്ത് സംസ്ഥാനത്ത് വീണ്ടും ആരാധകെൻറ ആത്മഹത്യ. ബെന്നാർഘട്ടക്കു സമീപത്തെ ഷാനുഭുഗനഹള്ളി സ്വദേശിയായ രാജേന്ദ്ര (40) ആണ് മരിച്ചത്. അദ്ദേഹത്തിെൻറ ആഗ്രഹപ്രകാരം കുടുംബാംഗങ്ങൾ രാജേന്ദ്രയുടെ കണ്ണുകൾ ദാനംചെയ്തു.
ഞായറാഴ്ച വൈകീട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പുനീതിെൻറ മരണവാർത്ത തുടർച്ചയായി ടി.വിയിലൂടെ കണ്ട് ദുഃഖം താങ്ങാനാകാതെയാണ് രാജേന്ദ്ര ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ടു മുതൽ പുനീതിെൻറ മരണവാർത്ത തന്നെയാണ് ടി.വിയിൽ രാജേന്ദ്ര കണ്ടുകൊണ്ടിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. താൻ മരിക്കുകയാണെങ്കിൽ പുനീതിെൻറ കണ്ണുകൾ ദാനം ചെയ്തതുപോലെ തെൻറ കണ്ണുകളും ദാനം ചെയ്യണമെന്ന് രാജേന്ദ്ര ഭാര്യയോടും മാതാവിനോടും പറഞ്ഞിരുന്നു. ഒക്ടോബർ 28ന് കുടുംബത്തോടൊപ്പം തിരുപ്പതിയിലേക്കു പോയപ്പോഴാണ് പുനീതിെൻറ മരണവാർത്തയറിഞ്ഞത്.
തുടർന്ന് യാത്ര വെട്ടിച്ചുരുക്കി വീട്ടിലേക്കു തിരിച്ചെത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ച വരെ പുനീതിെൻറ സംസ്കാര ചടങ്ങുകൾ കണ്ടുകൊണ്ടിരുന്ന രാജേന്ദ്ര അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വൈകീട്ട് ഭാര്യയും മാതാവും തുണി അലക്കാൻ പുറത്തുപോയ സമയത്താണ് മരണം.
പൊലീസെത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് നാരായണ നേത്രാലയത്തിൽനിന്ന് ഡോക്ടർമാരെത്തി കണ്ണുകൾ ദാനം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് ബെന്നാർഘട്ട പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസങ്ങളിലായി സംസ്ഥാനത്ത് അഞ്ച് ആരാധകരാണ് പുനീതിെൻറ നിര്യാണത്തിൽ മനം നൊന്ത് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.