ന്യൂഡൽഹി: പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ 90.5 ശതമാനവും വിചാരണ മുടങ്ങിക്കിടക്കുേമ്പാൾ കുറ്റവാളികളെ ശിക്ഷിക്കുന്നത് 15.4 ശതമാനം മാത്രം. ദേശീയ ക്രൈം റെേക്കാഡ്സ് ബ്യൂേറായുടെ (എൻ.സി.ആർ.ബി) 2017ലെ വാർഷിക റിപ്പോർട്ടനുസരിച്ച് പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പ്രകാരം 2150 കേസുകൾ സത്യമായിട്ടും മതിയായ തെളിവില്ലെന്നു പറഞ്ഞ് അവസാനിപ്പിച്ചു. 5347 കേസുകൾ തെറ്റാണെന്നും 869 കേസുകളിൽ വസ്തുതകൾ തെറ്റായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
1989ലെ നിയമത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി എടുത്ത 11,060 കേസുകളിൽ കുറ്റപത്രം നൽകിയത് 77 ശതമാനത്തിലായിരുന്നു. 2015ൽ രജിസ്റ്റർ ചെയ്ത 45,233 കേസുകൾ 2016ലെ കണക്ക് പരിശോധിക്കുേമ്പാൾ വിചാരണ കാത്തുകിടക്കുകയായിരുന്നു. 2016ൽ 4546 കേസുകളിൽ മാത്രമാണ് വിചാരണ പൂർത്തിയായത്. ഇതിൽ 701 കേസുകളിൽ മാത്രമാണ് കുറ്റവാളികളെ ശിക്ഷിച്ചത്. 3845 കേസുകളിലും പ്രതികളെ വെറുതെവിടുകയോ കുറ്റമുക്തരാക്കുകയോ ചെയ്തു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇൗ വിഭാഗത്തിെനതിരെ ഏറ്റവുമധികം അക്രമം നടക്കുന്നതെന്നും 2014 മുതൽ 2016 വരെയുള്ള സ്ഥിതിവിവരക്കണക്ക് വിശദമാക്കുന്നു. ദേശീയ തലത്തിൽ 2014ൽ ദലിതർക്കെതിരെ 40,401 കേസുകൾ റിപ്പോർട്ട് ചെയ്തുവെങ്കിൽ 2015ൽ അതിൽ നാമമാത്ര കുറവ് സംഭവിച്ച് 38,670 (4.3 ശതമാനം) ആയെങ്കിലും 2016ൽ 5.5 ശതമാനം വർധിച്ച് 40,801 ആയി. 2016ൽ ദലിതർെക്കതിരായ അതിക്രമത്തിൽ ഒന്നാം സ്ഥാനം ഉത്തർപ്രദേശിനാണ്- 10,426 അതിക്രമങ്ങളാണ് നടന്നത്. ദേശീയ തലത്തിൽ നടന്ന അതിക്രമങ്ങളുടെ 25 ശതമാനവും യു.പിയിലാണ്.
രണ്ടാം സ്ഥാനം ബിഹാറിനും-5701 (14 ശതമാനം) മൂന്നാം സ്ഥാനം രാജസ്ഥാനുമാണ് -5134 (12.6 ശതമാനം). തൊട്ടുപിന്നിൽ മധ്യപ്രദേശാണ്- 4922.
ഗുജറാത്തിൽ 1322 അതിക്രമവും ഝാർഖണ്ഡിൽ 525 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗവും ദലിത് സ്ത്രീത്വത്തെ അപമാനിക്കുന്നതായിരുന്നു-3172. ബലാത്സംഗക്കേസുകൾ 2541 എണ്ണവും റിപ്പോർട്ട് ചെയ്തു. പട്ടികവർഗ വിഭാഗത്തിെൻറ കണക്ക് പരിശോധിക്കുേമ്പാൾ ദേശീയതലത്തിൽ ഇൗ വിഭാഗത്തിെനതിരായ അതിക്രമങ്ങളുടെ എണ്ണം 6827 ആയിരുന്നത് 2015ൽ 6276 ആയി. എന്നാൽ, 2016ൽ നാലു ശതമാനം വർധിച്ച് 6568 ആയി. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ അതിക്രമം അരങ്ങേറിയത്- 1823 കേസുകൾ (27.8 ശതമാനം). പിന്നിൽ 1195 കേസുകളുമായി (18.2 ശതമാനം) രാജസ്ഥാനും 681 കേസുകളുമായി (10.4 ശതമാനം) ഒഡിഷയും ഉണ്ട്. പട്ടികവർഗ വിഭാഗത്തിെനതിരായ അതിക്രമങ്ങളുടെ 14.8 ശതമാനവും ബലാത്സംഗക്കേസാണ്. 701 കേസാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.