പഞ്ചാബ് ഷാഹി ഇമാം മൗലാനാ ഹബീബുറഹ്മാൻ സാനി ലുധിയാൻവി അന്തരിച്ചു. 63 വയസായിരുന്നു. വ്യാഴാഴ്ച രാത്രി ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അദ്ദേഹത്തിന് ഭാര്യയും ഒരു മകളും രണ്ട് ആൺമക്കളുമുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഇമാമിെൻറ നിര്യാണത്തിൽ അനുശോചിച്ചു.
സ്നേഹത്തിേൻറയും സമാധാനത്തിേൻറയും ഐക്യത്തിേൻറയും സന്ദേശം എപ്പോഴും പ്രചരിപ്പിച്ച ആത്മീയ വ്യക്തിത്വമായിരുന്നുഅദ്ദേഹമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.'മനുഷ്യർക്കിടയിൽ സാഹോദര്യം, സൗഹാർദ്ദം തുടങ്ങിയ ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുന്നതിൽ ഷാഹി ഇമാമിെൻറ മഹത്തായ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും'-അമരീന്ദർ പറഞ്ഞു.അദ്ദേഹത്തിെൻറ ഖബറടക്കം ലുധിയാനയിലെ ജുമാ മസ്ജിദിൽ ഇന്ന് വൈകുന്നേരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.