credit: www.tribuneindia.com

ഭൂഗർഭ ജലം 'ഊറ്റുന്നവരിൽ' പഞ്ചാബ് ഒന്നാമത്

പഞ്ചാബ്: രാജ്യത്ത് ഭൂഗർഭജലം അമിതമായി ഉപയോഗിക്കുന്നവരിൽ പഞ്ചാബ് ഒന്നാമത്. വർഷം 79 ശതമാനം യൂനിറ്റ് ജലമാണ് പഞ്ചാബ് 'ഊറ്റിയെടുക്കുന്നത്'. കൃഷിക്ക് പ്രാധാന്യം കൊടുക്കുന്ന സംസ്ഥാനങ്ങളിൽ ഭൂഗർഭ ജല ഉപയോഗം വർധിച്ചുവരികയാണെന്നാണ് സർക്കാർ ജലവിഭവ അതോറിറ്റി കണക്കുകൾ സൂചിപ്പിക്കുന്നത്.

കൃഷിക്ക് സംസ്ഥാനം പ്രാധാന്യം നൽകുന്നതിനാൽ ജലസേചന കണക്കുപ്രകാരം 96 ശതമാനം ഭൂഗർഭ ജലമാണ് പഞ്ചാബിൽ ഉപയോഗിക്കുന്നത്. അത് കനാൽ വഴിയും തോടുകൾ വഴിയും വിവിധ സ്ഥലങ്ങളിൽനിന്നാണ് പാടത്ത് എത്തിക്കുന്നത്.

അതേ സമയം ഭൂഗർഭജലം റീചാർജ്ജ് ചെയ്യുന്നത് മൺസൂൺ കാലത്താണ്. എന്നാൽ ഈ സീസണിൽ മുൻ വർഷത്തെക്കാൾ പത്തു ശതമാനം കുറവ് മഴയാണ് ലഭിച്ചത്. കഴിഞ്ഞ ജൂൺ ഒന്നു മുതൽ സെപ്തംബർ 14 വരെ 437.2 മി.മീ മഴ ലഭിക്കേണ്ടയിടത്ത് 391.3 മി.മീ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. മഴ കുറവും അമിത ഭൂഗർഭ ജല ഉപയോഗവും സംസ്ഥാനത്ത് വരൾച്ച സൂചന നൽകുന്നുണ്ട്.

ഡൽഹിയിൽ 65, രാജസ്ഥാനിൽ 63, ഹരിയാനയിൽ 61 ശതമാനം എന്നിങ്ങനെയാണ് കൂടുതൽ ഭൂഗർഭ ജലം ഉപയോഗിക്കുന്ന മറ്റു സംസ്ഥാനങ്ങൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.