പ്രക്ഷോഭകർക്ക് ആവേശം പകർന്ന് പഞ്ചാബി ഗായകർ സമരവേദിയിൽ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക് ആവേശം പകർന്ന് പഞ്ചാബി ഗായകർ സമരവേദിയിലെത്തി. ഗായകനും നടനുമായ ദിൽജിത് ദൊസാൻഝ്, ഗുർഷബാദ് സിങ് കുലാർ, ഹർഫ് ചീമ തുടങ്ങിയവരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിലെത്തിയത്.

ഗായകർ സമരവേദിയിൽ നിരവധി ഗാനങ്ങൾ ആലപിച്ചു. തങ്ങൾ പാട്ടുകളിലൂടെ കർഷകരുടെ മനോവീര്യം ഉയർത്തുകയാണ് -ഗുർഷബാദ് സിങ് കുലാർ പറഞ്ഞു. സമരം ചരിത്രമാണെന്നും വരുംതലമുറകൾ ഏറ്റുപാടുമെന്നും ദിൽജിത് ദൊസാൻഝ് പറഞ്ഞു.


നൂറുകണക്കിന് കർഷകരാണ് പത്താംദിവസവും പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്. അതിനിടെ, ഇന്ന് ഡൽഹിയിൽ കേന്ദ്ര സർക്കാറും കർഷകരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. വിവാദ നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പും സാധ്യമല്ലെന്നാണ് കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.