ഉത്തരാഖണ്ഡിലെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി പുഷ്കര്‍ സിംഗ് ധാമിയെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബിജെപി നിയമസഭാ പാര്‍ട്ടി സംസ്ഥാനത്തെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി പുഷ്കര്‍ സിംഗ് ധാമിയെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍10 നകം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകള്‍ക്കിടയിലും തിരാത്ത് സിംഗ് റാവത്ത് സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെയാണീ മാറ്റം.

ഉത്തരാഖണ്ഡ് ബിജെപി എം.എല്‍.എമാര്‍ തലസ്ഥാനമായ ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി അടുപ്പമുളള ധാമിയുടെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കുമയോണ്‍ മേഖലയിലെ ഖതിമ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭാംഗമാണ് 45 കാരന്‍. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയുടെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

ഞായറാഴ്ച വൈകീട്ട് അഞ്ചിന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യമെന്ന് ഉത്തരാഖണ്ഡ് രാജ്ഭവന്‍ സ്ഥിരീകരിച്ചു.ഒരു വര്‍ഷത്തിനുള്ളില്‍ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ധാമിക്ക് പുറമെ, നിരവധി പേരുകള്‍ ബി.ജെ.പിയില്‍ ഉയര്‍ന്നുവന്നിരുന്നു.

Tags:    
News Summary - Pushkar Singh Dhami To Be Uttarakhand's 3rd Chief Minister In 4 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.