ഖത്തർ എയർവേസിലെ ജീവനക്കാരൻ കുഴഞ്ഞു വീണു: വിമാനം അടിയന്തിരമായി ഇറക്കി

ന്യൂഡല്‍ഹി: ജീവനക്കാരന്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ്​ വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയർവേസി​​െൻറ ക്യു.ആര്‍ 964 എന്ന വിമാനമാണ്  ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വെള്ളിയാഴ്​ച അർദ്ധരാത്രിയാണ്​ സംഭവം. വിമാനം പറന്നുയർന്നതിനു ശേഷം തളർച്ചതോന്നിയ ജീവനക്കാരൻ കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നും അടിയന്തരചികിത്സ നൽകി ഇയാളെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തി​​​െൻറ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദില്‍ ശനിയാഴ്​ച പുലർച്ചെ മൂന്നുമണിക്കാണ്​  വിമാനം ബാലിയിലേക്ക് തിരിച്ചത്​.

Tags:    
News Summary - Qatar Airways Crew Member Collapses, Flight Diverted To Hyderabad- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.