രഘുറാം രാജൻ, ടി.എം. കൃഷ്ണ, രാധിക വെമുല...രാഹുൽ ഗാന്ധിയുടെ ഭാരത് ​ജോഡോ യാത്രയിലെ പ്രമുഖർ ഇവരൊക്കെയാണ്

ന്യൂഡൽഹി: സെപ്റ്റംബർ ഏഴിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെന്ന മാരത്തോൺ പദയാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചത്. 12 സംസ്ഥാനങ്ങൾ പിന്നിട്ട് യാത്ര കന്യാകുമാരിയിൽ അവസാനിക്കും. 150 ദിവസം കൊണ്ട് 3500 കിലോമീറ്ററാണ് യാത്രയിൽ രാഹുൽ ഗാന്ധി പിന്നിടുക. നിലവിൽ രാഹുൽ രാജസ്ഥാനിലാണുള്ളത്.

കഴിഞ്ഞ മൂന്നുമാസം കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ് രാഹുലിന്റെ യാത്ര. ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ അദ്ദേഹത്തോടൊപ്പം യാത്രയിൽ ഒന്നിച്ചു. വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും സെലിബ്രിറ്റികളും രാഹുലിന് പിന്തുണ പ്രഖ്യാപിച്ചു. യാത്രയുടെ ഭാഗമായ ചില പ്രമുഖരെ പരിചയപ്പെടുത്തുകയാണിവിടെ:

രഘുറാം രാജൻ

രാജസ്ഥാനിലെ സാവായ് മാധോപുരിലെ ഭഡോട്ടിയിൽനിന്ന് ആരംഭിച്ച യാത്രയുടെ ഭാഗമായാണു രഘുറാം രാജനും പങ്കെടുത്തത്.

സ്വര ഭാസ്കർ

മധ്യപ്രദേശിലെ ഉജ്വയ്നിൽ വെച്ചാണ് ബോളിവുഡ് താരം സ്വര ഭാസ്കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. 

ഹിപ് ഹോപ് ആർട്ടിസ്റ്റ് ഡിവൈൻ

സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ, ഐ.ഐ.ടി ഡൽഹി മുൻ പ്രഫസറും ഫിസിസിസ്റ്റുമായ വിപിൻ കുമാർ ത്രിപാഠി

ഹിന്ദി ഫിലിം ഡയറക്ടറായ ഒനീർ

കവിയും തിയേറ്റർ ആർട്ടിസ്റ്റുമായ അക്ഷയ് ഷിംപി

സംവിധായികയും എഴുത്തുകാരിയുമായ സന്ധ്യ ഗോഖലെ,നടനും സംവിധായകനുമായ അമുൽ പലേകർ

മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയും എഴുത്തുകാരനുമായ തുഷാർ ഗാന്ധി 

മനുഷ്യാവകാശ പ്രവർത്തക മേധാപട്കർ

ശിവസേന നേതാവും മഹാരാഷ്ട്ര എം.എൽ.എയുമായ ആദിത്യ താക്കറെ

എൻ.സി.പി നേതാവും എം.പിയുമായ സുപ്രിയ സുലെ

അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ 

രോഹിത് വെമുലയുടെ അമ്മ രാധിക വെമുല

മുൻ ​നാവിക സേന മേധാവി ലഫ്. രാംദാസ് 

നടി പൂജാഭട്ട്

കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ

നടി ദിഗാഗംന സുര്യവൻഷി

ഗൗരി ല​ങ്കേഷിന്റെ സഹോരി കവിത, മാതാവ് ഇന്ദിര ല​​​​ങ്കേഷ്

ഗായിക സുനീധി ചൗഹാൻ

എന്നിവരും വിവിധ ഘട്ടങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി.

Tags:    
News Summary - Raghuram Rajan, T.M. Krishna, Radhika Vemula: Some Prominent Faces Who Joined Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.