ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ കൂടുൽ സമയം ആശ്യപ്പെട്ട് രാഹുൽ ഗാന്ധി. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ.ഡി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. സോണിയാഗാന്ധിയോട് ജൂൺ എട്ടിനും രാഹുൽ ഗാന്ധിയോട് ഇന്നും ഹാജരാവാൻ ഇ.ഡി അയച്ച നോട്ടീസിൽ പറയുന്നു.
എന്നാൽ വിദേശത്തായതിനാൽ രാഹുൽ ഗാന്ധി ഇ.ഡിക്കു മുന്നിൽ ഹാജരാവാൻ കൂടുതൽ സമയം തേടി എന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ജൂൺ അഞ്ചിന് രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഇ.ഡിയുടെ നോട്ടീസിനുപിന്നാലെ കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചു.
അതേ സമയം ഒരുകുറ്റവാളി ഒരിക്കലും തന്‍റെ കുറ്റകൃത്യങ്ങൾ അംഗീകരിക്കില്ല എന്ന പ്രസാതാവനയുമായി ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കൾ ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു.എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷരൂപക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.