ന്യുഡൽഹി: ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവൻമാർക്ക് ആദരാഞ്ജലിയർപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പോസ്റ്റ് ചെയ്ത ട്വീറ്റിനെതിരെ കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനയുടെ പേര് നൽകാതെ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നത് എന്തുകൊണ്ട്, അനുശോചനം രേഖപ്പെടുത്താൻ രണ്ട് ദിവസം പിടിച്ചത് എന്തുകൊണ്ട് തുടങ്ങി അഞ്ച് ചോദ്യങ്ങൾ രാഹുൽ ട്വിറ്ററിൽ ചോദിച്ചു.
രാഹുലിെൻറ ചോദ്യങ്ങൾ:
1. നിങ്ങളുടെ ട്വീറ്റിൽ ചൈനയുടെ പേര് നൽകാതെ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നത് എന്തുകൊണ്ട്?
2. എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താൻ രണ്ട് ദിവസം എടുത്തത്?
3. സൈനികർ രക്തസാക്ഷിത്വം വരിക്കുമ്പോൾ റാലികളെ അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ട്?
4. എന്തുകൊണ്ട് മറഞ്ഞുനിന്ന് സൈന്യത്തെ കുറ്റപ്പെടുത്താൻ ആത്മസുഹൃത്തുക്കളായ മാധ്യമങ്ങൾക്ക് അവസരമൊരുക്കുന്നു?
5. പണം നൽകിയുള്ള വാർത്തകൾ ഉപയോഗിച്ച് കേന്ദ്ര സർക്കാറിന് പകരം എന്തുകൊണ്ട് സൈന്യത്തെ കുറ്റപ്പെടുത്തുന്നു?
‘ഗാൽവാനിലെ സൈനികരുടെ നഷ്ടം അങ്ങേയറ്റം അസ്വസ്ഥവും വേദനാജനകവുമാണ്. നമ്മുടെ സൈനികർ അതിർത്തിയിലെ ജോലിക്കിടെ മാതൃകാപരമായ ധൈര്യവും വീര്യവും പ്രകടിപ്പിച്ചു. ഇന്ത്യൻ സൈന്യത്തിെൻറ ഉയർന്ന മൂല്യം ഉയർത്തിപിടിച്ച് ജീവൻ ബലിയർപ്പിച്ചു’ -ഇതായിരുന്നു രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.