ഭോപാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലൂടെയാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. യാത്രക്കിടെയുള്ള വിവിധ ദൃശ്യങ്ങൾ വൈറലാകുകയും പ്രവർത്തകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ മധ്യപ്രദേശിലെ യാത്രക്കിടെ രാഹുൽ ബൈക്ക് ഓടിക്കുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്.
റാലിക്ക് നടുവിലൂടെ ഹെൽമെറ്റ് ധരിച്ച് റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ച രാഹുലിന് പ്രവർത്തകരും സുരക്ഷാ ജീവനക്കാരും വഴിയൊരുക്കി.
#WATCH | Congress MP Rahul Gandhi rides a motorbike during the 'Bharat Jodo Yatra' in Mhow, Madhya Pradesh. pic.twitter.com/TNG1yvwKbo
— ANI (@ANI) November 27, 2022
നേരത്തെ, യാത്ര ബി.ആർ അബേദ്കറിന്‍റെ ജന്മസ്ഥലത്ത് എത്തിയപ്പോൾ നടത്തിയ പ്രസംഗത്തിൽ രാഹുൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ആർ.എസ്.എസും ബി.ജെ.പിയും ഭരണഘടനയെ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിമർശിച്ച അദ്ദേഹം, ഈ ലക്ഷ്യത്തോടെയാണ് ആർ.എസ്.എസ് അവരുടെ ആളുകളെ ജുഡീഷ്യറിയിലും മാധ്യമങ്ങളിലും പ്രതിഷ്ഠിക്കുന്നതെന്നും ആരോപിച്ചിരുന്നു.
ഭരണഘടന കേവലം ഒരു പുസ്തകം മാത്രമല്ല, അത് ജീവനുള്ള ശക്തിയും ചിന്തയുമാണ്. ആ ചിന്തയെ ഇല്ലാതാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ രാജ്യം അവരെ തടയുമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.