പൂനെ: ആദായ നികുതി വർധിപ്പിക്കാതെയും മധ്യവർഗത്തെ ബുദ്ധിമുട്ടിക്കാതെയും പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പ ാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പദ്ധതിക്ക് വേണ്ടി മധ്യവർഗത്തെ പിഴിയി ല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൂനെയിൽ വിദ്യാർഥികളുമായി നടത്തിയ സംവാധത്തിലാണ് രാഹുൽ പദ്ധതിയെകുറിച്ച് വിശദ ീകരിച്ചത്.
കോൺഗ്രസ് പ്രകടനപത്രികക്ക് രൂപം നൽകിയത് എല്ലാ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തിയത് ശേഷമാണ്. അധികാരത്തിലേറിയാൽ പാർലമെന്‍റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി
ശരാശരി അഞ്ചു പേരുള്ള ഒരു കുടുംബത്തിന് പ്രതിവർഷം 72,000 രൂപ സർക്കാർ സഹായം ലഭ്യമാക്കുന്നതാണ് നയുതം ആയ് യോജന (ന്യായ്) പദ്ധതി. കുടുംബത്തിന്റെ അധ്വാനശേഷിയിൽ നിന്നുള്ള വരുമാനം അത്രത്തോളമില്ലെങ്കിൽ ബാക്കി തുക സർക്കാർ സഹായമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
വരുമാനത്തിന് അനുസൃതമായി ഒാരോ കുടുംബത്തിനും നൽകുന്ന തുക വ്യത്യസ്തമാണ്. പരമാവധി 6,000 രൂപ. പ്രതിമാസം 12,000 രൂപയെങ്കിലും വരുമാനമില്ലാത്ത കുടുംബം രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.