അവർ അനുകമ്പയും സ്​നേഹവുമില്ലാത്തവർ, ആർ.എസ്​.എസിനെ ഇനി സംഘ്​ പരിവാർ എന്നു വിളിക്കില്ലെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഷ്​ട്രീയ സ്വയംസേവക്​ സംഘിനെയും അനുബന്ധ സംഘടനകളെയും ഇനിയും സംഘ്​ പരിവാർ എന്ന്​ വിളിക്കാൻ അവകാശമില്ലെന്ന കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പരിവാർ അഥവാ, കുടുംബത്തിൽ സ്​ത്രീകളുണ്ടാകും, മുതിർന്നവരെ ആദരിക്കും, അനുകമ്പയും സ്​നേഹവുമുണ്ടാകും- ആ സംഘടനക്കു പക്ഷേ, അതൊന്നുമില്ല. കേരളത്തിൽനിന്നുള്ള കന്യാസ്​ത്രീകൾ ഉത്തർ പ്രദേശിൽ ആക്രമിക്കപ്പെട്ട്​ ഒരു ദിവസം കഴിഞ്ഞാണ്​ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇനി ആർ.എസ്​.എസിനെ സംഘ്​ പരിവാർ എന്നു വിളിക്കില്ലെന്നും ട്വീറ്റിൽ പറയുന്നു. 

Tags:    
News Summary - Rahul Gandhi Explains Why He Will No Longer Call RSS "Sangh Parivar"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.