അമ്മ സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് സമ്മാനം നല്‍കുന്നതിന്‍റെ വിഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് രാഹുല്‍ വിഡിയോ പുറത്തുവിട്ടത്. ഗോവയിൽ നിന്നാണ് രാഹുൽ ജീവനുള്ള സമ്മാനം കൊണ്ടുവന്നത്. ഇതിന്‍റെ മുഴുവൻ വിഡിയോയും രാഹുൽ യു ട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. ലോക മൃഗദിനത്തിന്‍റെ പശ്ചാത്തലത്തിലാണ് രാഹുൽ ഈ വിഡിയോ ഷെയർ ചെയ്തത്.
ഭംഗിയുള്ള, കുഞ്ഞൊരു വളര്‍ത്തുനായയെ ആണ് രാഹുല്‍ അമ്മയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. നൂറി എന്ന് പേരുള്ള ഈ നായക്കുഞ്ഞിനെ എടുക്കാൻ പോകുന്നത് മുതലുള്ള കാര്യങ്ങള്‍ വിഡിയോയിലുണ്ട്. ഗോവയില്‍ പബ്ലിക് ബസില്‍ യാത്ര ചെയ്യുന്ന രാഹുലിനെയും വിഡിയോയില്‍ കാണാം. യാത്രക്കാരില്‍ ചിലര്‍ അദ്ദേഹത്തോട് സംസാരിക്കുകയും ഫോട്ടോ പകര്‍ത്തുകയുമെല്ലാം ചെയ്യുന്നുണ്ട്.
തിരികെ വീട്ടിലെത്തിയ രാഹുൽ സോണിയക്ക് നായയെ സമ്മാനിക്കുകയാണ്. സോണിയയുടെ മറ്റൊരു വളര്‍ത്തുനായുമായി നൂറി കളിക്കുന്നതും മറ്റും വിഡിയോയില്‍ കാണാം. ഏറെ ഹൃദ്യമായിട്ടുണ്ട് വിഡിയോ എന്നാണ് കണ്ട മിക്കരും കമന്‍റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാഹുൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയരുന്നു. ക്ഷേത്രത്തിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയാറാക്കുന്നതിലും വിളമ്പുന്നതിലും അദ്ദേഹം പങ്കെടുത്തു. പിന്നീട് വളണ്ടിയർമാർക്കൊപ്പം സമയം ചെലവഴിച്ചു.
ലഹരിമരുന്ന് കേസിൽ പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ഖൈറയുടെ അറസ്റ്റിനു പിന്നാലെയുണ്ടായ കോൺഗ്രസ്- എ.എ.പി അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പഞ്ചാബ് സന്ദർശനം. സുവർണക്ഷേത്രത്തിൽ എത്തിയ രാഹുൽ ഗാന്ധി പ്രാർഥന നടത്തുകയും ‘പൽകി സേവ’ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.