പനാജി: ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ സന്ദർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധ ി. ഗോവയിൽ അവധി ആഘോഷിക്കുന്ന രാഹുൽ ചൊവ്വാഴ്ച രാവിലെയാണ് പനാജിലെ മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തിയത്.
പ രീക്കറെ ഒാഫീസിലെത്തി സന്ദർശിച്ചതായും ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിയെട്ടയെന്ന് പരീക്കറെ ആശംസിച്ചതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു. തികച്ചും വ്യക്തിപരമായ സന്ദർശനം ആയിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി.
റഫാൽ ഇടപാടിലെ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനാൽ പ്രധാനമന്ത്രിക്ക് മേൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് ഇത്ര ആധിപത്യമെന്ന് രാഹുൽഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. റഫാൽ ഇടപാടിൽ വെളിപ്പെടുത്തലുമായുള്ള ഗോവ ടേപ്പ് പുറത്തിറങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. ഇതുവരെ എഫ്.ഐ.ആർ. പോലും തയ്യാറാക്കിയിട്ടില്ല. ഗോവ ആരോഗ്യമന്ത്രിക്കെതിരേ നടപടിയുമുണ്ടായില്ല. ടേപ്പ് ആധികാരികമാണെന്നതിെൻറ തെളിവാണിതെന്നും രാഹുൽ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിെൻറ കിടപ്പുമുറിയിലുണ്ടെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണ ഒരു പത്രപ്രവർത്തകനോട് പറയുന്നതിെൻറ ശബ്ദസംഭാഷണമാണ് കഴിഞ്ഞമാസം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.