ചെന്നൈ: രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുന്ന പേരറിവാളെൻറ ജയിൽമോചനത്തിന് തനിക്കും തെൻറ കുടുംബത്തിനും എതിർപ്പില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചതായി തമിഴ് സിനിമ സംവിധായകൻ പാ. രഞ്ജിത്. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചതെന്ന് രഞ്ജിത് വ്യക്തമാക്കി.
രാഹുൽ ഗാന്ധി ക്ഷണിച്ചതനുസരിച്ചാണ് രഞ്ജിത് സന്ദർശിച്ചത്. നടൻ കലയരശനും രഞ്ജിത്തിനോടൊപ്പം ഉണ്ടായിരുന്നു. രജനികാന്തിെൻറ ‘കാലാ’ സിനിമ സംവിധാനം ചെയ്തതും പാ. രഞ്ജിത്തായിരുന്നു. ബുധനാഴ്ച രഞ്ജിത്തുമായുള്ള അഭിമുഖത്തിെൻറ ഫോേട്ടാ രാഹുൽ ഇൻസ്റ്റഗ്രാമിൽ പുറത്തുവിട്ടിരുന്നു. അഭിമുഖം ഹൃദ്യമായിരുന്നുെവന്നും ആശയവിനിമയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യത്യസ്ത ആശയങ്ങളുള്ളവരുമായി ഒരു ദേശീയ നേതാവ് ചർച്ചകൾ നടത്തുന്നത് ശ്ലാഘനീയമാണെന്നും രാഷ്ട്രീയം, സിനിമ എന്നിവക്ക് പുറമെ രാജ്യത്തിെൻറ മതേതരത്വത്തിന് ഭീഷണിയാവുന്ന ജാതിമത സംഘടനകളുടെ പ്രവർത്തനങ്ങളും ചർച്ച െചയ്തതായി പിന്നീട് രഞ്ജിത് ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധി വധക്കേസിെല പ്രതികളുടെ ജയിൽമോചനത്തിന് എതിർപ്പില്ലെന്ന രാഹുലിെൻറ നിലപാട് തമിഴ്നാട്ടിൽ ചർച്ചയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.