സി.ബി.​െഎ ഡയറക്​ടറെ മാറ്റിയത്​​ നിയമവിരുദ്ധം -​രാഹുൽ

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ അന്വേഷണം വന്നാൽ ത​​​െൻറ കഥ കഴിയുമെന്ന്​ വ്യക്തമായി അറിയുന്നതു കൊണ്ടാണ്​ സി.ബി.​െഎ ഡയറക്​ടറെ നീക്കുന്ന പാതിരാ അട്ടിമറി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ വിഷയത്തിൽ സി.ബി.​െഎ ഡയറക്​ടർ അലോക്​ വർമ കൈവെച്ചതോടെയാണ്​ പ്രധാനമന്ത്രിയുടെ പരിഭ്രാന്തമായ നടപടി. എന്നാൽ, മോദിക്ക്​ രക്ഷപ്പെടാനാവില്ല. അദ്ദേഹം പിടിക്കപ്പെടും. രക്ഷപ്പെടാൻ രാജ്യം ​മോദിയെ അനുവദിക്കില്ല ^രാഹുൽ വാർത്തസ​േമ്മളനത്തിൽ പറഞ്ഞു.

സി.ബി.​െഎ ഡയറക്​ടറെയും അദ്ദേഹത്തി​​​െൻറ ടീമിനെയും പൂർണമായി തെറിപ്പിച്ച സർക്കാർ നടപടി കടുത്ത നിയമലംഘനമാണ്​. സുപ്രീംകോടതി നിർദേശങ്ങൾക്കും ഭരണഘടന വ്യവസ്​ഥകൾക്കും വിരുദ്ധമാണ്​. പ്രധാന​മന്ത്രിയുടെ മനോനില മനസ്സിലാക്കാനാവും. അനിൽ അംബാനിയുടെ റിലയൻസിന്​ 30,000 കോടിയുടെ ഇടപാട്​ തരപ്പെടുത്തി കൊടുത്തതാണ്​ റഫാൽ ഇടപാട്​. പ്രധാനമന്ത്രിക്ക്​ അതിലുള്ള പങ്ക്​ ഫ്രഞ്ച്​ മുൻപ്രസിഡൻറ്​ ഫ്രാങ്​സ്വ ഒാലൻഡ്​ വ്യക്തമാക്കിയിട്ടുണ്ട്​. റഫാലിൽ സി.ബി.​െഎ പണി തുടങ്ങിയാൽ ത​​​െൻറ പണി തീരുമെന്ന്​ മോദിക്ക്​ അറിയാം -രാഹുൽ പറഞ്ഞു.

രാഹുലി​​​െൻറ അസാധാരണ വാർത്തസമ്മേളനത്തിനു പിന്നാലെ റഫാലിൽ വിശദീകരണവുമായി ബി.ജെ.പി കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കറെ രംഗത്തിറക്കി. രാജ്യത്തി​​​െൻറ പ്രധാനമന്ത്രിയെ കോൺഗ്രസ്​ കടന്നാക്രമിക്കുകയാണെന്നും, ഇത്തരമൊരു സ്​ഥിതി മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒാരോ ദിവസവും നുണ പടച്ചുവിടുകയാണ്​ രാഹുൽ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിലും വിവിധ സംസ്​ഥാനങ്ങളിലുമുള്ള സി.ബി.​െഎ ഒാഫിസുകൾക്ക്​ മുന്നിൽ കോൺഗ്രസ്​ വെള്ളിയാഴ്​ച പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്​.

Tags:    
News Summary - Rahul gandhi on pm modi issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.