ലഖ്നോ: ലഖിംപൂരിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി സീതാപൂരിെലത്തി. ഉത്തർപ്രദേശ് പൊലീസിന്‍റെ കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ച പ്രിയങ്ക ഗാന്ധിക്കൊപ്പം ലഖിംപൂരിലേക്ക് ഉടൻ പറുപ്പെടും.
രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും ലഖിംപൂർ ഖേരി സന്ദർശിക്കാൻ യു.പി സർക്കാർ അനുമതി നൽകിയിരുന്നു. ഇരുവർക്കുമൊപ്പം മറ്റ് മൂന്ന് പേർക്ക് കൂടി അനുമതിയുണ്ട്. ലഖിംപൂർ സന്ദർശിക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു.പി സർക്കാറിന്‍റെ നിലപാട്.
കേന്ദ്രമന്ത്രിയുടെ മകന്‍റെ നേതൃത്വത്തിൽ കാറിടിച്ച് കൊലപ്പെടുത്തിയവരുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദർശിക്കും. കർഷക കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തിങ്കളാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കർഷകർക്ക് നേരെയുണ്ടാകുന്നത് സർക്കാറിന്‍റെ ആക്രമണമാണെന്ന് രാഹുൽ പറഞ്ഞിരുന്നു. കർഷകരെ കാറിടിച്ച് കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ ആരെയും അനുവദിക്കുന്നില്ല. ഉത്തർപ്രദേശിലെത്തുന്നവരെ മുഴുവൻ തടയുന്നു. രാജ്യത്ത് നടക്കുന്നത് എകാധിപത്യമാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യ നടപടികൾ രാജ്യത്തിന്‍റെ സുരക്ഷ 'വാൾവ്' ആണ്. അതു തന്നെ അടച്ചുകളയുകയാണ്. സർക്കാറിനെ വിമർശിക്കുകയും തിരുത്തുകയും ചെയ്യേണ്ട മാധ്യമങ്ങളെ നിശബ്ദമാക്കിയിരിക്കുന്നു. ആ ജോലി കൂടി പ്രതിപക്ഷം നിർവഹിക്കേണ്ട അവസ്ഥയാണ്.
കർഷകരെ ആക്രമക്കുന്ന സർക്കാറിന്‍റെ നടപടി വളരെ അപകടരമായ ഒരു ആശയമാണ്. കർഷകരെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സർക്കാർ കർഷകരുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.