ന്യൂഡൽഹി: സി.എ.ജി റിപ്പോർട്ടിന്, അതെഴുതിയ കടലാസിെൻറ പോലും വിലയില്ലെന്ന് കോൺഗ ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കരാറുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ പരിശോധിക്കാതെ യാണ് റിപ്പോർെട്ടന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഫ്രാൻസുമാ യി കരാർ ചർച്ചക്ക് നിയോഗിച്ച ഇന്ത്യൻ സംഘത്തിലെ മൂന്നുപേർ പല വിഷയങ്ങളിലും വിയോജ നക്കുറിപ്പ് എഴുതിയിരുന്നു. അതേക്കുറിച്ച് സി.എ.ജി റിപ്പോർട്ട് പരാമർശിക്കുന്നത് തന്നെയില്ല. കഴിഞ്ഞ കരാറിനേക്കാൾ വിലക്കുറവ്, വ്യോമസേനയുടെ അടിയന്തരാവശ്യം മുൻനിർത്തി വേഗത്തിൽ വിമാനം ഇന്ത്യയിൽ എത്താനുള്ള ക്രമീകരണം എന്നിവ കരാറിെൻറ നേട്ടമായി തുടക്കംമുതൽ തന്നെ മന്ത്രിമാർ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ 36 വിമാനങ്ങൾ കിട്ടാൻ വർഷങ്ങൾ തന്നെയെടുക്കും. കരാറിൽ പറഞ്ഞതിനേക്കാൾ കാലതാമസം നേരിടും. അനിൽ അംബാനിയുടെ കമ്പനിക്ക് 30,000 കോടി രൂപയുടെ ഇടപാട് തരപ്പെടുത്തി കൊടുക്കാനാണ് റഫാൽ കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധിറുതി കാണിച്ചത്. 2.86 ശതമാനം ചെലവുകുറവാണെന്ന് സി.എ.ജി പറയുന്നുണ്ട്.
എന്നാൽ, ഫ്രാൻസുമായി ചർച്ച നടത്തിയ വിദഗ്ധ സംഘത്തിലുള്ള മൂന്നുപേർ അക്കാര്യം സമ്മതിക്കുന്നില്ല. പടക്കോപ്പുകൾ കൂടി ഘടിപ്പിച്ച 36 വിമാനങ്ങൾ വാങ്ങുന്നതിനാണ് മോദി സർക്കാർ കരാർ ഒപ്പുവെച്ചത്. യു.പി.എ സർക്കാറിെൻറ കാലത്ത് 126 വിമാനങ്ങൾ ഇതേ സജ്ജീകരണങ്ങളുമായി ലഭ്യമാക്കുന്നതിനാണ് കരാർ രൂപപ്പെടുത്തിയത്.
126 വിമാനങ്ങൾക്ക് 11 ദശലക്ഷം വീതമായിരുന്നു വില. 36 വിമാനങ്ങൾക്കാകെട്ട, 36 ദശലക്ഷം വീതമാണ് വില. വിലയിലെ അന്തരംമൂലം ഒരു വിമാനത്തിന് 25 ദശലക്ഷം യൂറോ എന്ന കണക്കിൽ വിലവർധനവുണ്ട്. അതുതന്നെയാണ് അഴിമതി.
പ്രധാനമന്ത്രിയെ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട തുറന്ന ചർച്ചക്ക് രാഹുൽ വീണ്ടും വെല്ലുവിളിച്ചു. അഴിമതി ഇല്ലെങ്കിൽ ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കാൻ ഭയക്കുന്നത് എന്താണ്? ഇതിനകം പുറത്തുവന്ന രേഖകളുടെ പകർപ്പ് സുപ്രീംകോടതിക്ക് നേരത്തെ കിട്ടിയിരുന്നെങ്കിൽ ഉത്തരവുതന്നെ മാറിപ്പോയേനെ എന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.