പിൻസീറ്റിൽ ‘പിഡി’, ഡ്രൈവർ സീറ്റിൽ രാഹുൽ; ചിത്രം വൈറൽ

ന്യൂഡൽഹി: കോൺഗ്രസ്​ നേതാക്കൾക്ക്​ മുഖം കൊട​ുക്കാതെയും പാർട്ടി അധ്യക്ഷ പദത്തിൽ നിന്നുള്ള രാജിക്കാര്യത്തി ൽ വിട്ടുവീഴ്​ചയില്ലാതെയും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ഒഴിഞ്ഞുമാറി നടക്കുന്നതിനിടയിലും അദ്ദേഹത്തിൻെറ സാ ന്നിധ്യവും സ്​നേഹവും ആവോളം ആസ്വദിക്കു​ന്ന ഒരാളുണ്ടിവിടെ. മറ്റാരുമല്ല രാഹുലിൻെറ കുഞ്ഞു വളർത്തു പട്ടി ‘പിഡി’.

തൻെറ കാറിൻെറ ഡ്രൈവർ സീറ്റിൽ രാഹ​ുലും പിൻസീറ്റിൽ പിഡിയും ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ വൈറലായിരിക്കുകയാണ ്​. ന്യുഡൽഹിയില 12 തുഗ്ലക്​ ലെയിനിൽ നിന്ന് രാഹുൽ തൻെറ വളർത്തു പട്ടി​േയയും കൂട്ടി​ പുറത്തേക്ക് കാറോടിച്ച്​​ പോകുന്നതിനിടെ എടുത്ത ചിത്രം അനിൽ ശർമ എന്നയാളാണ്​ ട്വിറ്ററിലിട്ടത്​. ഈ ചിത്രത്തോട്​ പ്രതികരിച്ച്​ നിരവധി പേരാണ്​ ട്വീറ്റുകളിട്ടത്​. പിഡിയോടുള്ള സ്​നേഹമാണ്​ മിക്ക ട്വീറ്റുകളിലും നിറഞ്ഞു നിൽക്കുന്നത്​.

2017ലാണ്​ രാഹുൽഗാന്ധി തൻെറ ട്വിറ്റർ അക്കൗണ്ടിലൂടെ പിഡിയെ ആളുകൾക്ക്​ പരിചയപ്പെടുത്തിയത്. വളരെ രസകരമായായിരുന്നു ഈ പരിചയപ്പെടുത്തൽ.

‘‘ആളുകൾ ചോദിക്കുന്നു ആരാണ്​ ഇയാൾക്ക് വേണ്ടി​ ട്വീറ്റുകളിടുന്നതെന്ന്​. ഞാൻ വ്യക്തമാക്കുന്നു. ഈ ഞാനാണ്​. പിഡി..ഞാൻ അദ്ദേഹത്തേക്കാൾ ശാന്തനാണ്​. ട്വീറ്റിലൂടെ..​ശ്ശൊ.. ട്രീറ്റിലൂടെ എനിക്കെന്ത്​ ചെയ്യാൻ കഴിയുമെന്ന്​ നോക്കൂ..’’എന്നായിരുന്നു രാഹുലിൻെറ ട്വീറ്റ്​.

ട്വിറ്ററിൽ രാഹുലിന്​ ലഭിച്ച പെ​ട്ടെന്നുള്ള സ്വീകാര്യതയെ ചോദ്യം ചെയ്​ത്​ രംഗത്തത്തിയവർക്കുള്ള ഒളിയമ്പ്​ കൂടിയായിരുന്നു ഈ ട്വീറ്റ്​. രാഹുൽ പിഡിയെ കളിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്ന വിഡിയോ സഹിതമായിര​ുന്നു അന്നത്തെ ട്വീറ്റ്​.

Tags:    
News Summary - Rahul Gandhi takes his dog Pidi on car ride after Lok Sabha defeat -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.