ന്യൂഡൽഹി: ആധാർ വിഷയത്തിൽ കോൺഗ്രസ് കാഴ്ചപാട് പിന്തുണച്ച സുപ്രീംകോടതി വിധിയിൽ നന്ദി അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന് ആധാർ ശാക്തീകരണത്തിനുള്ള ഉപാധിയായിരുന്നു. എന്നാൽ ബി.ജെ.പിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാനും നിരീക്ഷിക്കാനുമുള്ള ഉപകരണമാണ് ആധാറെന്ന് രാഹുൽ ട്വിറ്ററിലൂടെ ആരോപിച്ചു.
ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ആധാറിെൻറ നിയമസാധുത സംബന്ധിച്ച് വിധി പറഞ്ഞത്. ആധാർ നിയമപരമായി സാധുവാണെന്നു വിധിച്ച കോടതി ചില ഉപാധികളും മുന്നോട്ടു വെച്ചു.
ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കണക്ഷൻ, സ്കൂൾ പ്രവേശനം, സി.ബി.എസ്.ഇ, നീറ്റ്, യു.ജി.സി പരീക്ഷകൾ എന്നിവക്ക് ആധാർ നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പാൻ കാർഡ് ലഭിക്കുന്നതിനും വരുമാന നികുതി സംബന്ധിച്ച കാര്യങ്ങൾക്കും ആധാർ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.