ന്യൂഡൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. കോൺഗ്രസ് എം.പിമാരും ഇവരെ അനുഗമിക്കും. ശനിയാഴ്ച ഉച്ചക്ക് ശേഷം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി ഇരുവരും പുറപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
നേരത്തെ ഹാഥറസിൽ കൂട്ടബലാത്സഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയേയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ് ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തിരുന്നു. ഇതിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി രാഹുൽ വീണ്ടും പുറപ്പെടുന്നത്.
അതേസമയം, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.