പഞ്ചാബിലെ സ്ഥാനാർഥികൾക്കൊപ്പം ആരാധനാലയങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ശക്തിപ്രകടനത്തിന്‍റെ ഭാഗമായി പഞ്ചാബിലെത്തിയ രാഹുൽ ഗാന്ധി പാർട്ടി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം ആരാധനാലയങ്ങൾ സന്ദർശിച്ചു.

ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് അമൃത്സറിലെ പാർട്ടി സ്ഥാനാർഥികളോടൊപ്പം ശ്രീ ഹർമന്ദിർ സാഹിബിലെ ലാംഗാറിൽ പങ്കെടുത്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ലംഗാറിനിടെ കോൺഗ്രസിന്‍റെ പഞ്ചാബ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ അരികിൽ ഇരിക്കുന്ന വീഡിയോ രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചു.



ഹർമന്ദിർ സാഹിബിൽ പഞ്ചാബിന്‍റെ ഭാവിക്ക് വേണ്ടി കോൺഗ്രസ് സ്ഥാനാർഥികൾക്കൊപ്പം പ്രാർഥിച്ചു എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.


Tags:    
News Summary - Rahul Gandhi Visits Punjab, Eats Langar At Sri Harmandir Sahib With Party Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.