ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് അഹന്ത കൂടുതലാണെന്നും തിരിച്ചറിവ് കുറവാണെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. കോടതി വിധി വന്നിട്ടും മോദി എന്ന സർനെയിം ഉപയോഗിച്ച് പരാമർശം നടത്തി ഒ.ബി.സി സമുദായത്തെ അപമാനിച്ചതിന് രാഹുൽ മാപ്പ് പറഞ്ഞില്ലെന്നും നദ്ദ കൂട്ടിച്ചേർത്തു.
ശരിയായ കാര്യങ്ങൾക്കപ്പുറം വ്യാജമായി സൃഷ്ടിച്ചെടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുലിന്റെ ശീലമാണ്. റാഫേൽ കേസിൽ ചൗക്കിദാർ ചോർ പരാമർശം നടത്തിയിരുന്നു. 2019ൽ രാഹുൽ ഒരു പാഠം പഠിച്ചതാണ് - നദ്ദ വ്യക്തമാക്കി.
2019ൽ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. എങ്ങനെയാണ് എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് ലഭിക്കുന്നതെന്നായിരുന്നു, ലളിത് മോദി, നരേന്ദ്രമോദി, നീരവ് മോദി തുടങ്ങി പേരുകൾ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞത്.
സംഭവത്തിൽ ഗുജറാത്ത് മന്ത്രി പൂർണേഷ് മോദിയാണ് മോദി സമുറദായത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുലിനെതിരെ അപകീർത്തികേസ് നൽകിയത്. ബി.ജെ.പി നേതാവ് സുശീൽ മോദിയും രാഹുലിനെതിരെ പാട്നയിൽ കേസ് നൽകിയിട്ടുണ്ടന്ന് പറഞ്ഞിരുന്നു.
കേസിൽ രണ്ടു വർഷത്തെ തടവു ശിക്ഷയാണ് കോടതി വിധിച്ചത്. ഇത് ഈ കേസിലെ പരമാവധി ശിക്ഷയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.