എന്റെ മൊബൈലിലെ വിഡിയോ ആണ് പ്രശ്നം; പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയത് നിങ്ങൾക്ക് വിഷയമല്ല -മാധ്യമങ്ങളെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി പരിഹസിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബാനർജി തന്നെ അനുകരിക്കുന്നതിന്റെ വിഡിയോ രാഹുൽ ഗാന്ധിയടക്കം മൊബൈലിൽ പകർത്തിയതായും ഇത് വിഷമിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പ്രതികരിച്ചിരുന്നു. ഇതെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇങ്ങനെയൊരു കാര്യത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങൾ, 143 പ്രതിപക്ഷ എം.പിമാരെ സസ്​പെൻഡ് ചെയ്ത നടപടിയെ കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്നായിരുന്നു രാഹുലിന്റെ വിമർശനം.

''എം.പിമാർ പ്രതിഷേധവുമായി അവിടെയിരിക്കുന്നു. ഞാനവരുടെ വിഡിയോ ഷൂട്ട് ചെയ്തു. എന്റെ വിഡിയോ എന്റെ ഫോണിൽ തന്നെയുണ്ട്. മീഡിയക്ക് കാണിച്ചു​കൊടുത്തതുമാണ്. ആരും തെറ്റായി ഒന്നും പറഞ്ഞില്ല. ആകെയുള്ള 150 പ്രതിപക്ഷ എം.പിമാരിൽ 143 പേരെയും പുറത്താക്കിയതിനെ കുറിച്ച് മാധ്യമങ്ങളിൽ ഒരു വിധത്തിലുള്ള ചർച്ചയുമില്ല. അദാനി വിഷയത്തിലും ചർച്ചയില്ല. റാഫേലിനെ കുറിച്ചും മിണ്ടുന്നില്ല. തൊഴിലില്ലായ്മയെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. തകർന്ന ഹൃദയവുമായി ഞങ്ങളുടെ എം.പിമാർ പുറത്തിരിക്കുകയാണ്. നിങ്ങളതെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്.​''-രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ എം.പി.മാരെ കൂട്ടമായി സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധിക്കവെയായിരുന്നു ധൻകറെ ബാനർജി അനുകരിച്ചത്. ഇതിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ളവർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - Rahul Gandhi's first reaction on Jagdeep Dhankhar row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.