ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കരാർ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലബോറട്ടറിയിലെ പുതിയ പരീക്ഷണത്തിൽ രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് ട്വിറ്ററിൽ രാഹുൽ കൂട്ടിച്ചേർത്തു.
അറുപതിനായിരം സൈനികർ വർഷം തോറും വിരമിക്കുന്നു. ഇതിൽ മൂവായിരം പേർക്ക് മാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. നാലുവർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ആയിരക്കണക്കിന് അഗ്നിവീരരുടെ ഭാവിയെന്തായിരിക്കുമെന്നും രാഹുൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.